ജവാന്റെ പെണ്ണ്
VINDIAJI SA
VINDIAJI SA

എടാ നിനക്ക് തോന്നുന്നോ ആ മാധവൻ തമ്പി അവളെ നിനക്ക് തരുമെന്ന്...

അനൂപിന്റെ ചോദ്യം ആണ് ഗൗതത്തെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. അതിന് മറുപടിയായി അവൻ ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു.

ടാ.. അയാളുടെ സ്വഭാവം എനിക്ക് അറിയാഞ്ഞിട്ടല്ല ഞാൻ അവിടേക്ക്

1

പോകണം എന്ന് പറഞ്ഞത്.

പിന്നെ..?? 🤨

അനൂപിന്റെ ആ ചോദ്യം ഗൗതത്തെ മൂന്നു വർഷം പിറകിലേക്ക് കൊണ്ട് പോയി..



≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠


ഭാമേ .. ഭാമേ .. ഇറങ്ങി വാ..

2

ഗൗതത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അകത്തളത്തിൽ നിന്ന് എല്ലാവരും പുറത്തേക്ക് വന്നു. അവനെ കണ്ടതും മാധവൻ തന്റെ മേൽമുണ്ട് ഒന്നും കൂടെ നേരെ ഇട്ട് അവനോട് ആയി ചോദിച്ചു..

നി ഏതാ ചെറുക്കാ??

ഞാൻ... ഞാൻ ഗൗതം !!!

3

നിനക്ക് എന്താ ഇവിടെ കാര്യം?

അയാളുടെ ചൂഴ്ന്നുള്ള നോട്ടത്തിനൊപ്പം എത്തിയ ചോദ്യം അവനെ തെല്ലൊന്ന് ഭീതിയിൽ ആഴ്ത്തി.. അത് മറച്ചു വച്ചവൻ അകത്തെ വാതിൽ പടിയിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ഭാമയെ നോക്കി ശ്വാസം വലിച്ച് വിട്ടു കൊണ്ട് മറുപടി പറഞ്ഞു.

4

എനിക്ക് ഭാമെ ഇഷ്ട്ടമാണ്. ഞാൻ അവളെ കൊണ്ട് പോവാൻ വന്നതാ.


അത് കേൾക്കെ മാധവൻ ഒഴികെ ബാക്കി എല്ലാരും ഭാമയെ നോക്കി വായ കൈ കൊണ്ട് മൂടി.  മാധവൻ തെല്ലൊരു മൗനത്തിനു ശേഷം അവനോട് ആയി ചോദിച്ചു.

നി ആ മരിച്ചു പോയ തെക്കേലെ രാമന്റെ മകൻ അല്ലെ 🤨.

അതെ.!!

5

അതിനയാൾ ഒന്ന് പുച്ഛിച്ചു കൊണ്ട് തുടർന്നു..

ഹും.. 😏😏  അഷ്ടിക്ക് വകയില്ലാത്ത നിന്നെ പോലെ ഒരുത്തനു എന്റെ മകളെ കെട്ടിച്ചു തരാൻ എനിക്ക് ഭ്രാന്ത് ഇല്ല..!!  ആണെന്ന് പറഞ്ഞു മീശ വച്ചു നടന്നാൽ മാത്രം ആണാവില്ല.. അതിന് അന്തസുള്ളൊരു ജോലി വേണം.

6

ചങ്കുറപ്പുള്ള ഒരു മനസ്സ് വേണം അതിലുപരി നട്ടെല്ലുള്ളൊരുത്തൻ ആയിരിക്കണം. ഇതൊന്നും ഇല്ലാത്ത നിനക്ക് ഈ മനക്കലെ മാധവൻ തമ്പിയുടെ മകളെ തന്നെ വേണം അല്ലെ!!😏😠


അയാളുടെ വാക്കുകൾ ഗൗതത്തിന്റെ തല താഴ്ത്തി. അവൻ നിറ കണ്ണുകളോടെ തന്നെ നോക്കുന്ന ഭാമയെ

7

ഒന്ന് നോക്കി. അവന്റെ കണ്ണിലെ നനവ് അവളിൽ വേദന ജനിപ്പിച്ചു. ഞൊടിയിടയിൽ അവൾ മാധവനു മുൻപിൽ തൊഴു കൈയാൽ നിന്ന് പറഞ്ഞു.

എനിക്ക് ഗൗതമേട്ടൻ ഇല്ലാതെ പറ്റില്ലച്ഛ.. സ്നേഹിച്ചു പോയി ഞങ്ങൾ. എന്നെ.. എനിക്ക്.. എനിക്ക് ഏട്ടന്റെ കൂടെ പോകണം. 😭

8

അത്രയും പറഞ്ഞവൾ അയാളുടെ കാലിലേക്ക് വീണു. ഗൗതം തന്റെ നിറഞ്ഞ കണ്ണുകൾ ഇടം തോളിൽ തുടച്ചു അങ്ങനെ തന്നെ നിന്നു. അടുത്ത നിമിഷം മാധവൻ അവളെ മുടിയിൽ കുതിപിടിച്ചു അയാൾക്ക് മുൻപിൽ നിർത്തി ഇരു കരണവും മാറി മാറി അടിച്ചു. അടിയുടെ ആഘാതത്തിൽ ചുണ്ട് പൊട്ടി

9

ചോര ഒഴുകുമ്പോഴും ഗൗതം എന്ന പേര് അവൾ നിർത്തിയില്ല.

അടുത്ത അടി അവളിൽ വീഴും മുൻപ് ഗൗതത്തിന്റെ കൈകൾ മാധവന്റെ കൈ തണ്ടയിൽ മുറുകി. ഭാമ ഭയന്ന് അവന് പിറകിലായി നിന്നു. അവന്റെ കണ്ണുകൾ സങ്കടത്താലും ദേഷ്യത്താലും ചുവന്നു കലങ്ങി.മാധവൻ തന്റെ കൈയിൽ മുറുകിയ

10

അവന്റെ കൈയിലേക്ക് നോട്ടം എറിഞ്ഞതും അവൻ കൈ വിട്ടുകൊണ്ട് അയാളോട് ആയി പറഞ്ഞു.


ഇനി എന്റെ പെണ്ണിന്റെ നേരെ കൈ പോക്കരുത്. അത് ഗൗതം സഹിക്കില്ല.

അത് കേൾക്കെ അയാൾക്ക് ദേഷ്യം വർധിച്ചു. അയാൾ അവനോട് ആയി ആക്രോശിചു..

അവൾ എന്റെ മകൾ ആണ്. അവളെ ഞാൻ

11

അടിച്ചെന്ന് ഇരിക്കും ചിലപ്പോൾ കൊന്നെന്ന് ഇരിക്കും. അത് തടയാൻ നി ആരാടാ?? 😠

അവൾ എന്റെ പെണ്ണ് ആണ്. എന്റെ കാണ്മുൻപിൽ വച്ച് അവളെ ഉപദ്രവിക്കുന്നത് ഞാൻ നോക്കി നിൽക്കില്ല. പിന്നെ ഈ നിൽക്കുന്ന നിങ്ങളുടെ ഭാമയെ ഞാൻ കൊണ്ട് പോയിരിക്കും.

12

നിങ്ങൾ പറഞ്ഞപോലെ അവളെ നോക്കാൻ കെൽപ്പുള്ളവൻ ആയിട്ട് ഞാൻ വരും. അന്ന് ഇവളെ ഞാൻ കൊണ്ട് പോവും. അന്ന് അത് തടയാൻ ആര് വന്നാലും അടങ്ങി നിൽക്കില്ല ഗൗതം.!!


ആദ്യം നി അതുപോലെ ആയി കാണിക്ക്. ശേഷം നമുക്ക് തീരുമാനിക്കാം അവളെ നിനക്ക് തരണമോ വേണ്ടയോ എന്ന് 😏

13

അയാൾ ഒരു പുച്ഛം ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയതും. ഭാമ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.

ഞാൻ വരും പെണ്ണെ.. നിന്നെ കൊണ്ട് പോവാൻ. ഈ ഗൗതത്തിന്റെ ഭാര്യ ആയി എന്റൊപ്പം നീയും

14

ഉണ്ടാകും. നിന്റെ അച്ഛൻ പറഞ്ഞപോലെ ചങ്കുറപ്പുള്ള നട്ടെല്ലുള്ള ഒരു ആൺകുട്ടിയായി അന്തസുള്ള ഒരു ജോലിയും നേടിയിട്ട് ഈ ഗൗതം വരും അവന്റെ ഈ തൊട്ടാവാടി പെണ്ണിനെ കൂട്ടാൻ. 😊

അത് കേൾക്കെ അവളിലും ഒരു ചിരി വിരിഞ്ഞു. അവൻ അവളുടെ കവിളിൽ തട്ടി കണ്ണു ചിമ്മി

15

പറഞ്ഞു.

അപ്പൊ ഏട്ടന്റെ ഭാമ കുട്ടി നല്ല കുട്ടിയായി ദാ ഈ ചിലങ്കയും നെഞ്ചോട് ചേർത്ത് ഏട്ടന് വേണ്ടി കാത്തിരുന്നോ.. ഏട്ടൻ വേഗം വരാമേ 🥰..

മ്മ്.. 😊

അവളൊന്ന് മൂളിക്കൊണ്ട് അവൻ നൽകിയ ചിലങ്കയെ നെഞ്ചോട് ചേർത്ത് പിടിച്ചു അവിടെ നിന്നു.. അവൻ അവളെ

16

നോക്കി കണ്ണു ചിമ്മി നടന്നകന്നു..


≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠


എനിക്ക് പോകണം അനൂപേ.. എനിക്ക് വേണ്ടി ഒരുവൾ ഉണ്ട് അവിടെ.  അന്ന് അവിടുന്ന് ഞാൻ ഇറങ്ങിയത് എങ്ങനേം എന്റെ ഭാമയെ കൂടെ കൂട്ടണം എന്ന ഒറ്റ ലക്ഷ്യത്തിൽ ആരുന്നു.

17

അതിന് വേണ്ടി വീടും നാടും അമ്മയെയും അനിയനെയും ഒക്കെ വിട്ട് ഞാൻ പോയത്.  ആർമിയിൽ കയറിയപ്പോൾ ആദ്യം ഒക്കെ ഭയമാരുന്നു.. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണിനെ ഓർത്ത്. ഞാൻ ഇല്ലെങ്കിൽ അവളുടെ തുടർന്നുള്ള ജീവിതം ഓർത്ത്.

പിന്നെ പിന്നെ ആ ഭയം മാറി

18

ധൈര്യം നിറഞ്ഞു.. തനിക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണിന് വേണ്ടി എല്ലാം സഹിക്കും അവളെ സ്വന്തം ആക്കും എന്ന് ഉറപ്പിച്ചു കൊണ്ട തന്റെ നേർക്ക് വരുന്ന ഓരോ വെടിയുണ്ടകളെയും ചങ്കുറപ്പോടെ നേരിടുന്നത്.  ഓരോ യുദ്ധത്തിന് പോകും മുൻപും ഞാൻ വരുമെന്ന്

19

അവൾക് വാക്ക് നൽകിയ ഇറങ്ങുന്നേ. പലപ്പോഴും മരണത്തെ നേർക്ക് നേർ കണ്ടിട്ടുണ്ട്. അപ്പോഴും എന്റെ പെണ്ണിന്റെ ചിരിച്ച മുഖം ആണ് മനസ്സിൽ. എനിക്ക് പോകണം ടാ.


അത് കേട്ട് അനൂപ് ആകെ വല്ലാതെആയി. എങ്കിലും അവൻ അവസാന പ്രതീക്ഷ എന്നപ്പോൾ ഗൗതത്തോട് ചോദിച്ചു.

20

എടാ ആ തെണ്ടി മാധവൻ അവളെ നിനക്കൊപ്പം വിടുമോടാ ??


എനിക്ക് അറിയാം അനൂപേ അയാളുടെ സ്വഭാവം.  അവളെ ഇതിനോടകം മറ്റൊരു കല്യാണത്തിന് അയാൾ കുറേ സമ്മതിപ്പിക്കാൻ നോക്കിയിരുന്നു. അവൾ സ്വയം ജീവനൊടുക്കും എന്ന് മനസിലായപ്പോൾ ആ ശ്രമം അയാൾ നിർത്തി.

21

എങ്കിലും എനിക്കൊപ്പം അവളെ അയാൾ വിടില്ല. വാക്കിനു വില ഇല്ലാത്ത പന്ന മോൻ ആണ് അയാൾ.  അവളുടെ അവസ്ഥ പറഞ്ഞു കൊണ്ട് അവളുടെ അമ്മ എനിക്ക് കത്തെഴുതിയിരുന്നു അനൂപേ. അവളെ എങ്ങനെ എങ്കിലും ആ കാരാഗ്രഹത്തിൽ നിന്ന് രക്ഷിക്കാൻ 😏.  അതുകൊണ്ട് ആണെടാ ഞാൻ വേഗം

22

ലീവ് പറഞ്ഞു വന്നത്. അതും എമർജൻസി ലീവ് ആണ്. എപ്പോൾ വിളിച്ചാലും തിരികെ ചെല്ലാം എന്ന വാക്കിന്മേൽ കിട്ടിയ ലീവ്. 😊 തിരികെ പോകും മുൻപ് എന്റെ പേരിലെ താലി അവളുടെ കഴുത്തിൽ വീഴണം.


അതിന് അനൂപ് ഒന്നും മിണ്ടീല. അവൻ ഗൗതത്തിന്റെ മുഖത്തെ സന്തോഷത്തിലും

23

ഉറച്ച തീരുമാനത്തിലും പറയാൻ വന്നത് നിർത്തി അവനെ തന്നെ  നോക്കി ഇരുന്ന്.


അവർ നേരെ ചെന്നത് ഗൗതത്തിന്റെ വീട്ടിലേക്ക് ആരുന്നു. അവിടെ ചെന്ന് ഫ്രഷ് ആയി ഭക്ഷണം കഴിച്ച ശേഷം അമ്മയോട് പറഞ്ഞു അനുവാദം വേടിച്ചു കൊണ്ട് മനക്കലേക്ക് പോയി. കൂടെ അനൂപും

24

ഉണ്ടാരുന്നു.  വീട്ടിൽ എത്തിയപ്പോ ഭാമയെ വിളിച്ചു പറഞ്ഞത് പ്രകാരം അവൾ ബാഗും ആയി ഉമ്മറത്തേക്ക് വന്നു.  ഗൗതവും അനൂപും കാറിൽ നിന്ന് ഇറങ്ങിയതും ഉമ്മറത്തു തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന ഭാമയെ കണ്ടു.

ഗൗതം വേഗം അവളെ അരികിലേക്ക് ചെന്ന് ചേർത്ത്

25

പിടിച്ചു മൂർദ്ധാവിൽ മുത്തി. അവളും അവനോട് ചേർന്ന് നിന്നു. പുറത്ത് നിന്ന് കയറി വന്ന മാധവൻ ഈ കാഴ്ച കണ്ടതും ഭാമയെ അവനിൽ നിന്ന് പിടിച്ചു മാറ്റി അവളുടെ കരണം നോക്കി അടിച്ചു. അവൾ വേച്ചു പുറകോട്ട് വീഴാൻ പോയതും ഗൗതം അവളെ താങ്ങി പിടിച്ചു അവനോട്

26

ചേർത്ത് നിർത്തി മാധവനു നേർക്ക് കാത്തുന്നൊരു നോട്ടം നോക്കി..


തന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ മുൻപിൽ വച്ച് എന്റെ പെണ്ണിനെ ഉപദ്രവിക്കരുത് എന്ന്. 😡

അവന്റെ ഉറച്ച ശബ്ദവും ഒട്ടും പതറാത്ത  നിൽപ്പും അയാളിൽ ഒരു പതർച്ച സൃഷ്ടിച്ചു. എങ്കിലും അത്

27

വച്ച് അവന് നേർക്ക് തിരിഞ്ഞ്.

നിന്നോട് ആരാടാ എന്റെ വീട്ടുമുറ്റത്ത് കാൽ കുത്താൻ പറഞ്ഞെ.  കണ്ട തെമ്മാടികൾക്കും അഷ്ടിക്ക് വക ഇല്ലാത്തവനും എന്റെ വീട്ടിൽ കയറാൻ എന്ത് അധികാരം ആണുള്ളത്??

അവൻ അതിനൊരു പുച്ഛം നിറഞ്ഞ ചിരിയോടെ അയാൾക്ക് നേരെ തിരഞ്ഞു

28

കൊണ്ട് പറഞ്ഞു.


ദേ ഇവൾ ഇവിടെ ഉണ്ടെന്ന അധികാരത്തിൽ. ആ ഒരു അധികാരം മാത്രം മതി ഈ ഗൗതത്തിന് ഇവിടെ കാലുകുത്താൻ. 😏 പിന്നെ താൻ പറഞ്ഞപോലെ കണ്ട തെമ്മാടിയും അഷ്ടിക്ക് വക ഇല്ലാത്തവനും ഒന്നുവല്ല ഞാൻ.  ഇവളേം എന്റെ അമ്മയെയും അനിയനെയും ഇനി ഞങ്ങൾക്ക്

29

ജനിക്കാൻ പോകുന്ന കുട്ടികളെ നോക്കാൻ ഉള്ള വകയും ഈ ഗൗതമിന് ഇന്നുണ്ട്. 😏


കണ്ടവന്മാരുടെ വെടി കൊണ്ട് തീരാൻ വിധിക്കപ്പെട്ട നിനക്ക് എന്ത് വക ആണെടാ നായെ ഉള്ളത് 😏😠

ഗൗതമിന്റെ വാക്കുകൾക്ക് അയാൾ പുച്ഛത്തോടെ മറുപടി പറഞ്ഞതും അതെ പുച്ഛം നിറഞ്ഞ ചിരി

30

അവന്റെ ചുണ്ടിലും നിറഞ്ഞ്..


എന്റെ വിലയും വകയും താൻ പറയണ്ട. താൻ ഇന്ന് എന്റെ മുൻപിൽ നിന്ന് ഇങ്ങനെ തിളക്കാൻ നിലനിൽക്കുന്നത് പോലും എന്നെ പോലുള്ള കുറേ താൻ പറഞ്ഞപോലെ കണ്ടവന്മാരുടെ വെടി കൊണ്ട് ചാകാൻ വിധിക്കപ്പെട്ട ഞങ്ങൾ പട്ടാളക്കാർ കരണം ആണെടോ..

31

ഞങ്ങളെ പോലുള്ളവർ മഞ്ഞെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ അതിർത്തിയിൽ തന്നെയൊക്കെ പോലെ ഉള്ളതിനെ സംരക്ഷിക്കാൻ കിടക്കുന്നത് കൊണ്ടാണെടോ താൻ ഇപ്പൊ എന്റെ മുൻപിൽ നിന്ന് ചിലക്കുന്നെ.

അല്ലാരുന്നേൽ പണ്ടേക്ക് പണ്ടേ അവന്മാർ തന്റെ ഒക്കെ കഴപ്പ് തീർത്തു

32

കൈയിൽ ഒരു തോക്കും തന്ന് നിർത്തിയേനെ അങ്ങ് പാകിസ്ഥാനിൽ.. 😏  ഇന്ന് ഞാൻ ഒരു ജവാൻ ആണ്. പിറന്ന മണ്ണിനെ സംരക്ഷിക്കുന്ന ഒരു പട്ടാളക്കാരൻ..  പെറ്റമ്മയോളം ഞാൻ വിലകൽപ്പിക്കുന്ന എന്റെ മണ്ണ്..!!  ആ മണ്ണിനെ സംരക്ഷിക്കാൻ വേണ്ടി കണ്ടവന്മാരുടെ വെടി കൊണ്ട്

33

ചാകാൻ ആണ് വിധിയെങ്കിൽ നെഞ്ച് വിരിച്ചു ചങ്കുറപ്പോടെ നിൽക്കും ഞാൻ.

താൻ അന്ന് പറഞ്ഞില്ലേ നട്ടെല്ലുള്ള ഒരുത്തൻ ആയി വരാൻ. ഇന്ന് ഞാൻ തനിക്ക് മുൻപിൽ ചങ്കുറപ്പോടെ നിൽക്കുന്നത് അതെനിക്ക് ഉള്ളത് കൊണ്ടാണ്.  എന്റെ പെണ്ണൊന്നു അറിയട്ടെ മാധവൻ തമ്പിയെ

34

അവളുടെ കെട്ടിയോൻ നട്ടെല്ലുള്ള ആണൊരുത്തൻ ആണെന്ന് 😏😉..  അതുകൊണ്ട് ഞാൻ ഇവളെ കൊണ്ട് പോകുവാ. താൻ പറ്റുമെങ്കിൽ ഒന്ന് തടഞ്ഞു നോക്ക്. 😏😏


അത്രയും പറഞ്ഞു ഗൗതം ഭാമയുടെ കൈ പിടിച്ചു ആ പടി ഇറങ്ങി. അവൾ തിരിഞ്ഞ് അമ്മയെ നോക്കിയതും അവർ പുഞ്ചിരിയോടെ

35

കണ്ണീരൊപ്പി അവരെ യാത്രയാക്കി. അനൂപിന്റെ കൈയിൽ ബാഗ് കൊടുത്ത് ഗൗതം അവളും ആയി പുറകിലേക്ക് കയറി. അനൂപ് മുൻപിലും കയറി വണ്ടി എടുത്ത് പോയി.

അന്ന് തന്നെ 12 നും 12.30 നും ഇടയിലെ ശുഭ മുഹൂർത്തത്തിൽ ലേഖ എടുത്ത്നൽകിയ ആലില താലി ഗൗതം ഭാമയുടെ

36

കഴുത്തിലേക്ക് അണിഞ്ഞു അവന്റെ സ്വന്തമാക്കി. ❤️ വീട്ടിൽ തന്നെ ചെറിയ രീതിയിൽ ഒരു സദ്യയും ലേഖ അവർക്കായി ഒഴുക്കിയിരുന്നു.. രാത്രി എല്ലാ ആചാരം പ്രകാരവും തന്നെ അവർ അവളെ ഗൗതമിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു.

റൂമിലേക്ക് കയറിയ ഭാമ മുറിയാകെ ഒന്ന്

37

നോക്കി. ചെറിയ ഒതുങ്ങിയ ഒരു മുറി. ഒരു സൈഡിൽ ആയി തടിയുടെ അലമാര അതിന്റെ അടുത്തായി തന്നെ ബാത്രൂമും ഡ്രെസ്സിങ് റൂമും. മുറിയുടെ ജനാലയ്ക്ക് അരികിൽ ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ. അടുത്തായി കുഞ്ഞൊരു ടേബിളും ചെയറും. അവൾ നടന്ന് ചെന്ന് ജനാലയ്ക്ക് അരികിൽ

38

നിന്ന് പുറത്തേക്ക് നോക്കി.

കുറച്ച് സമയം കഴിഞ്ഞതും മുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നിന്നു. ഗൗതം ഒരു ചിരിയോടെ അവൾക്ക് അരികിലേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. പതിയെ അവളുമായി കിടക്കയിലേക്ക് വീഴുമ്പോഴും അവരുടെ

39

ചുണ്ടിൽ നല്ലൊരു പുഞ്ചിരി ഉണ്ടാരുന്നു.  😊😊

പുറത്തെ തണുപ്പിലും മണ്ണിനെ പുൽകുന്ന നിലാവിനെ പോലെ രാത്രിയുടെ ഏതോ യാമങ്ങളിൽ അവനും തന്റെ പ്രാണനെ പുൽകി ഉണർത്തി അവളിൽ അലിഞ്ഞു ചേർന്നു... ചീവിടിന്റെ തുളച്ചു കയറുന്ന സംഗീതത്തിൽ അവളുടെ ശബ്ദം

40

ചിലമ്പിച്ചു അലിഞ്ഞു ചേർന്നു.  സൂര്യന്റെ പ്രകാശം മുഖത്തു തട്ടിയതും ഭാമ കണ്ണുകൾ ചിമ്മി തുറന്നു അടുത്തായി തന്നെ ചേർത്ത് പിടിച്ചു കിടക്കുന്ന ഗൗതത്തെ നോക്കി. രാത്രിയുടെ ഓർമകൾ മനസിലേക്ക് കടന്നു വന്നതും അവളുടെ കവിളുകൾ ചുവന്നു.. നാണത്താൽ അവൾ

41

പുതച്ചിരുന്ന പുതപ്പ് വാരി ചുറ്റി ബാത്‌റൂമിലേക്ക് കയറി. അപ്പോഴും സുഖനിദ്രയിൽ ആയിരുന്നു ഗൗതം..

കുളിച്ചിറങ്ങിയ ഭാമ കണ്ണാടിക്ക് മുൻപിലായി നിന്ന് നെറുകിൽ സിന്ദൂരം ചാർത്തി അതെ സിന്ദൂരം കൊണ്ട് തന്നെ നെറ്റിയിൽ ഒരു പൊട്ടും തൊട്ടു. കൺമഷി

42

കൊണ്ട് കട്ടിക്ക് കണ്ണെഴുതി.. തലയിൽ നിന്ന് തോർത്തു അഴിച്ചു മാറ്റി മുടി കുളിപ്പിന്നൽ ഇട്ട് ഗൗതത്തിന്റെ നെറ്റിയിൽ ചുംബിച്ചു താഴേക്ക് പോയി..


പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രണയത്തിന്റേത് ആരുന്നു.

43

പരസ്പരം പ്രണയം പങ്കുവച്ചും ഇണങ്ങിയും പിണങ്ങിയും അവർ മുൻപോട്ട് പോയി.. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയി.രാവിലെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്ന സമയത്തു അവന്റെ ഫോൺ ബെൽ അടിച്ചു. ഫോൺ എടുത്ത് സംസാരിച്ചു വച്ചതും അവന്റെ മുഖം വാടുന്നത് ഭാമ

44

ശ്രദ്ധിച്ചു..  അവൾ അവനോട് ആയി തിരക്കി..

എന്താ ഏട്ടാ.. എന്താ മുഖം വല്ലാതെ ഇരിക്കുന്നെ..??

മേൽ ഉദ്യോഗസ്ഥൻ ആണ് വിളിച്ചേ. അതിർത്തിയിൽ പെട്ടെന്നൊരു ആക്രമണം.എത്രയും പെട്ടന്ന് അവിടെ എത്താൻ ആണ് പറഞ്ഞത്. ഇപ്പൊ തന്നെ ഇറങ്ങണം.എന്നാലേ രാത്രി ആവുമ്പോൾ

45

അവിടെ എത്തു.

അവൻ പറയുന്നത് കേട്ടതും ഭാമയുടെ ഉള്ളിലും ഒരു വേദന തോന്നി എങ്കിലും അവൾ അത് മറച്ചു വച്ച് കൊണ്ട് അവനെ സമാധാനിപ്പിച്ചു.

അയ്യേ എന്താ ഏട്ടാ ഇത്.ഇത് വല്ലോം കിരൺ അറിഞ്ഞ അവൻ ഏട്ടനെ കളിയാക്കി കൊല്ലും 🤭🤭.. വെറുതെ കൊച്ചു കുട്ടിയെ പോലെ

46

ഇരിക്കാതെ റെഡി ആവാൻ നോക്കിയേ. ഇപ്പോൾ ഇറങ്ങണ്ടേ..

മ്മ് വേണം..😒

അതിനവൻ ഒന്ന് സങ്കടത്തിൽ മറുപടി പറഞ്ഞു കൈ കഴുകി വേഗം മുറിയിലേക്ക് പോയി. ലേഖ അവളെ സമാധാനിപ്പിച്ചു അവന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ പോകാൻ വേണ്ടി

47

റെഡി ആയി കഴിഞ്ഞിരുന്നു. അവൾ അവന്റെ അടുത്തേക്ക് ചെന്ന് നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കുറച്ച് നേരം നിന്നു. അവളുടെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് മുഖത്തൊരു ചിരി ഫിറ്റ്‌ ചെയ്ത് അവൾ അവന്റെ നെഞ്ചിലേക്ക് ചുണ്ടുകൾ അമർത്തി ശേഷം നേരെ

48

നിന്ന് അവന്റെ മുഖം മുഴുവൻ ചുംബിച്ചു.. തിരികെ അവൻ അവളെ തന്നോടടുപ്പിച്ചു നിർത്തി അവളുടെ ചുണ്ടുകൾ കവർന്നു..

വായിൽ ഇരുമ്പ് ചുവന്ന അറിഞ്ഞിട്ടും അവളെ വിട്ട് മാറാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. ഒടുവിൽ അവൾക്ക്ശ്വാസം വിലങ്ങുണെന്ന് മനസിലായതും അവളിൽ

49

നിന്ന് താൽപ്പര്യം ഇല്ലാതെ വിട്ട് മാറി.. അവളെ നെഞ്ചോട് ചേർത്ത് പിടിച്ച്.. ഒരിക്കലും ഇല്ലാത്ത പോലെ അവന്റെ ഹൃദയം പിടച്ചു.. എന്തോ ആപത്ത് ശങ്ക അവനിൽ ഉണ്ടായി.

അവളെ നേരെ നിർത്തി അവളോട് ആയി പറഞ്ഞു..

ഞാനൊരു പട്ടാളക്കാരൻ ആണ്. എപ്പോൾ എന്തും

50

സംഭവിക്കാവുന്ന ഒരു പട്ടാളക്കാരൻ..  നാളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ നിന്റെ കണ്ണുകൾ നിറയരുത്. അതെനിക് സഹിക്കില്ല.  നി ഒരു പട്ടാളക്കരന്റെ ഭാര്യ ആണ്. എന്ത് സംഭവിച്ചാലും തളരരുത്.. ഒരു നിഴൽ പോലെ ഞാൻ എന്നും നിനക്ക് കൂട്ടായി ഉണ്ടാവും. എന്റെ

51

ഭാമകുട്ടിയെ വിട്ട് നിന്റെ ഗൗതം എവിടേം പോവില്ല 🥰😘..


അത്രയും പറഞ്ഞു മറുത്തൊരു വാക്ക് പോലും കേൾക്കാതെ അവൻ കാറിൽ കയറി യാത്ര തിരിച്ചു..  ഭാമ അവൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുക ആരുന്നു.  രാത്രിയിൽ അവിടെ എത്തിയെന്ന് പറഞ്ഞു ഗൗതം വിളിച്ചു.

52

ഉടനെ തന്നെ യുദ്ധത്തിന് ഇറങ്ങും എന്നും പറഞ്ഞു ഫോൺ വച്ചു. യാദൃശ്ചികമായി അവളുടെ കൈകൾ താലിയിൽ മുറുകി.. അവൾ ലേഖക്കും കിരണിനും ഒപ്പം ഹാളിൽ തന്നെ ഇരുന്ന് ന്യൂസ്‌ കാണാൻ തുടങ്ങി..

യുദ്ധത്തെ കുറിച്ച് ഓരോ വാർത്തയും ന്യൂസിൽ കേൾക്കുമ്പോൾ അവൾ

53

തന്റെ താലിയിൽ മുറുകെ പിടിച്ചു.. കുറച്ച് കഴിഞ്ഞതും അവളുടെ കഴുത്തിൽ നിന്ന് താലി പൊട്ടി ഊർന്നു മടിയിലേക്ക് വീണു.. അവളൊരു ഞെട്ടലോടെ താലി കൈയിൽ എടുത്ത് ലേഖയെ നോക്കി പൊട്ടി കരഞ്ഞു.. അവളെ ഒരുവിധം സമാധാനിപ്പിച്ചു ഇരുത്തിയതും വാർത്തയിൽ ഗൗതമിന്റെ

54

ചിത്രം തെളിഞ്ഞു വന്നു..

അത് കാണും തോറും ഭാമ തളർന്ന് ലേഖയുടെ മടിയിലേക്ക് വീണു.. അവരും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. കിരൺ വേഗം ഫോൺ എടുത്ത് അനൂപിനെ വിളിച്ചു..അറിഞ്ഞത് സത്യം ആണെന്ന് അനൂപിൽ നിന്ന് അറിഞ്ഞതും കിരണും തകർന്നു.. അവൻ സഹതാപത്തോടെ

55

ഭാമയെ നോക്കി..  അപ്പോഴേക്കും അവൾ പൂർണമായും ബോധമറ്റ് വീണിരുന്നു..

ലേഖയും കിരണും അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു പേടിയോടെ അവിടെ ഇരുന്ന്.. ഒരുവശത്ത് തന്റെ മകന്റെ മരണം മറുവശത്ത് അവന്റെ പ്രാണന്റെ അവസ്ഥ.. രണ്ടും അവരെ വല്ലാതെ തകർത്തു..

56

പുറത്തേക്ക് വന്ന ഡോക്ടർ അവരോട് ഭാമ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞതും അവർ പൊട്ടി കരഞ്ഞു പോയി.. ഒരുവിധം കിരൺ അവരെ ആശ്വസിപ്പിച്ചു ഭാമയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി..

പിറ്റേന്ന് നേരം വെളുത്തതും വീട് നിറയെആളുകളാൽ നിറഞ്ഞ്.. ലേഖ തളർന്ന് അവിടെ ആയി

57

ഇരുന്നു.. ഭാമ അവളുടെ താലിയും മുറുകെ പിടിച്ചു അവരുടെ മുറിയിൽ അവന്റെ ഓർമകളിൽ മുഴുകി കിടന്നു..  കുറേ നേരം കഴിഞ്ഞതും കുറച്ച് പട്ടാളക്കാരുടെ അകമ്പടിയോടെ ഗൗതമിന്റെ ശരീരം അവിടേക്ക് കൊണ്ട് വന്നു..  ലേഖയും കിരണും പൊട്ടി കരഞ്ഞു.. അനൂപും മാറി

58

നിന്ന് കണ്ണ് തുടച്ചു.. ആരൊക്കെയോ ചേർന്ന് ഭാമയെ അവിടേക്ക് കൊണ്ട് വന്നു..

അവളുടെ കണ്ണുകൾ നിറഞ്ഞില്ല.. അവൾ കരഞ്ഞില്ല.. തന്റെ പ്രാണൻ അവസാനമായി അവളോട് പറഞ്ഞ വാക്കുകൾ ഓർമയിൽ വന്നതും അവൾ ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തെല്ലാം മുത്തി.. അവന്റെ

59

ജീവനറ്റ കൈകൾ എടുത്ത് അവൾ അവളുടെ വയറിലേക്ക് ചേർത്ത് വച്ച് അവന്റെ ചെവിയിലായ് പറഞ്ഞു..

ഏട്ടൻ അച്ഛൻ ആകാൻ പോവുകയാണ്..

ആ വാക്കുകൾ നാടൊന്നാകെസങ്കടത്തിലാഴ്ത്തി.. എല്ലാവരും അവളെ സഹതാപത്തോടെ നോക്കി.. അവൾ അവന്റെ ആഗ്രഹം പോലെ തന്നെ പുഞ്ചിരിയോടെ അവനെ

60

യാത്രയാക്കി.. എല്ലാവിധ നിയമനടപടികളോടേം ആചാരങ്ങളോടേം തന്നെ അവർ അവനെ യാത്രയാക്കി.




ഇന്ന് ഗൗതം മരിച്ചിട്ട് മൂന്ന് മാസം തികഞ്ഞു.. കുഞ്ഞിനും ഗൗതത്തിന്റെസന്തോഷത്തിനും വേണ്ടി എല്ലാം ഉള്ളിലൊതുക്കി അവൾ ചിരിച്ചു നടന്നു.. രാത്രിയിൽ അവന്റെ

61

യൂണിഫോംമും അവസാനം അവൻ ഊരിയിട്ട് പോയ ഷർട്ടും നെഞ്ചോട് ചേർത്ത് അവൾ പൊട്ടി കരയും.. അവന്റെ നെഞ്ചിൽ മുഖം അമർത്തി കരയും പോലെ.. ❤️


ഒരുദിവസം മാധവന്റെ ശബ്ദം പുറത്ത് കേട്ടുകൊണ്ടാണ് അവൾ ഉറക്കം ഉണരുന്നത്. വേഗം തന്നെ മുഖം കഴുകി പുറത്തേക്ക് ഇറങ്ങിയപ്പോ

62

കേട്ടു..

എത്രനാൾ എന്റെ മകൾ ഇവിടെ അവന്റെ വിധവയായി കഴിയും. അവൾ ചെറുപ്പമാണ്. ഇനീം ഒരുപാട് ജീവിതം ബാക്കിയാണ്. അവളെ ഞാൻ കൊണ്ട് പോവുകയാണ്.  എന്റെ ഒരു സുഹൃത്തുണ്ട്  അയാളുടെ മകനും ആയി അവളെ വിവാഹം കഴിപ്പിക്കുവാൻവേണ്ടി. വയറ്റിൽ വളരുന്ന കുഞ്ഞിനെ

63

കളഞ്ഞാൽ മാത്രം മതി..

അതൊക്കെ കേട്ട് അവളുടെ ദേഹം തളരും പോലെ തോന്നി അവൾക്ക്.. അയാൾക്കരികിലേക്ക് ചെന്ന് നിന്ന് അവൾ അലറുകയായിരുന്നു..

എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം. അതിൽ അച്ഛൻ ഇടപെടേണ്ട. പിന്നെ ഞാൻ മരിക്കുവോളം ഗൗതത്തിന്റെ ഭാര്യ ആയി

64

തന്നെ മരിക്കും. ഗൗതത്തിന്റെ ശരീരം മാത്രമേ പോയിട്ടുള്ളൂ.. ആ മനസ്സ് എന്റെ കൂടെ തന്നെ ഉണ്ട്.  പിന്നെ എന്റെ കുഞ്ഞിനെ ഞാൻ ഒരിക്കലും കളയാൻ കൂട്ട് നിൽക്കില്ല.. എനിക്ക് വേണ്ടി ഏട്ടൻ തന്നിട്ട് പോയത് ഈ കുഞ്ഞിനെയാ.. അതിനെ നശിപ്പിക്കാൻ ആരേലും നോക്കിയ

65

കൊന്നു കളയും ഭാമ.. 😠

എന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും.. എത്ര കഷ്ടപ്പെട്ടാലും അവനെ പഠിപ്പിക്കും വളർത്തും.. അവന്റെ അച്ഛനെ പോലെ നാടിനു വേണ്ടി ചങ്കുറപ്പുള്ള ഒരു ജവാൻ ആക്കും ഞാൻ.. അവന് വേണ്ടി എല്ലാം ഉണ്ടാക്കി ഇട്ടിട്ട് തന്നെയാ അവന്റെ അച്ഛൻ

66

പോയത്.. അവൻ വളരും അവന്റെ അച്ഛനെ പോലെ.. ഉശിരുള്ള ഒരു ആൺകുട്ടിയായി.. ചങ്കുറപ്പും തന്റേടവും നട്ടെല്ലും ഉള്ള ഒരു പട്ടാളക്കാരൻ ആയി തന്നെ വളരും.. 🔥🔥


≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠

വർഷങ്ങൾക്ക് ശേഷം...

അമ്മേ... എനിക്ക് ആർമിയിൽ സെലക്ഷൻ കിട്ടി.. അടുത്ത

67

ആഴ്ച ജോയിൻ ചെയ്യണം..

അമ്മയുടെ കണ്ണൻ അച്ഛനെ പോലെ നല്ല ഉശിരുള്ള പട്ടാളക്കാരൻ ആവണം.. ആർക്ക് മുൻപിലും തോൽക്കരുത്.. പിറന്ന മണ്ണിനെ പെറ്റമ്മയോളംസ്നേഹിക്കണം.. നിന്റെ അച്ഛനെ പോലെ വളരണം.. എന്നും നല്ലത് മാത്രം വരട്ടെ എന്റെ മോന്... ❤️

68

ആ അമ്മയുടെ അനുഗ്രഹത്തിനൊപ്പം അച്ഛന്റെയും അനുഗ്രഹം കിട്ടിയത് പോലെ കണ്ണന് തോന്നി..



ഒരാഴ്ചയ്ക്ക് ശേഷം..

മുറിയിൽ നിന്ന് യൂണിഫോം ഇട്ട് ഒരുങ്ങി ഇറങ്ങി വരുന്ന കണ്ണനെ ഭാമ കണ്ണെടുക്കാതെ നോക്കി നിന്നു.. ഗൗതമിന്റെ അതെ മുഖം എന്ന് അവൾക്ക് തോന്നി..

69

അവൾ ആ നെയിം ബോർഡിലൂടെ വിരൽ ഓടിച്ചു..

🔥 Gourav Goutham  🔥

അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു..

          Goutham....🔥❤️




ശുഭം... ❣️

70
You are free to download, copy, translate or adapt this story and use the illustrations as long as you attribute in the following way:
ജവാന്റെ പെണ്ണ്
Author - VINDIAJI SA
Illustration - VINDIAJI SA
Language - None
Level - First paragraphs