നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് വിശ്വസിക്കാതെ വയ്യാ. തീർത്തും അവിശ്വസനീയമായ ചിലത് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരുന്നു. ഇന്ന് ഞാൻ പാലക്കാട് എത്തിയിട്ട് പത്തുവർഷം തികയുന്നു. എന്റെ ചിന്തകൾ വല്ലാതെ ഇന്നലെകളിൽ പരതി നടക്കുന്നു.